ഇഫ്താര്‍ വിരുന്ന് മത സൗഹാര്‍ദ വേദിയായി
തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മത സൗഹാര്‍ദ വേദിയായി. 3 പതിറ്റാണ്ടായി തേറ്റമലയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജില്ലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മിറാക്കിള്‍ യൂത്ത് ക്ലബ്ബ് ആദ്യമായാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. തേറ്റമലയിലെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ആളുകള്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി അങ്കണത്തില്‍ ഒത്തുചേര്‍ന്നു. സമീപത്തെ മുസ്ലിം ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം പള്ളിയങ്കണത്തില്‍ എത്തിയ ആളുകളെ ക്ലബ്ബ് രക്ഷാധികാരിയും പള്ളി വികാരിയായ ഫാദര്‍ സ്റ്റീഫന്‍ ചിക്കപ്പാറയുടെ നേതൃത്വത്തില്‍ ക്ലബ് അംഗങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്ന് നടന്നു. ചടങ്ങ് വാര്‍ഡംഗം അംഗം ആര്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് പ്രസിഡന്റ് ജോസഫ് അധ്യക്ഷനായിരുന്നു, തേറ്റമല ടൗണ്‍ മസ്ജിദ് ഇമാം ജാഫര്‍ സഹദി മുഖ്യപ്രഭാഷണം നടത്തി, വാര്‍ഡംഗം ആന്‍സി ജോയ്, കൃഷ്ണന്‍കുട്ടി രാരോത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.