ഗോദാവരി കോളനിയില്‍ ഒന്നര വയസുകാരി മരിച്ചു
തലപ്പുഴ : വിനു – ശാന്ത ദമ്പതികളുടെ മകള്‍ വിനയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയെ കുളപ്പിക്കുന്നതിനിടയില്‍ കുട്ടി ബാത്ത് റൂമില്‍ നെഞ്ചടിച്ച് വീണിരുന്നു. തുടര്‍ന്ന് നാടന്‍ ചികിത്സ നല്‍കുകയായിരുന്നെന്ന് വിനയയുടെ മാതാപിതാക്കള്‍ പറയുന്നു. വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.