നേര്‍വഴി 2019
മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായി നേര്‍വഴി 2019 കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.ബാബു മൃദുല്‍ അധ്യക്ഷനായിരുന്നു.വി ആര്‍ സുരേഷ്, എ ദിപു, സെല്‍മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ത്രേസ്യ, അഷിത ബാബു ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.