മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങ് 27 കേസുകള്‍ തീര്‍പ്പാക്കി
മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 27 കേസുകള്‍ തീര്‍പ്പാക്കി. മൊത്തം 52 കേസുകളാണ് പരിഗണിച്ചത്.
ശേഷിക്കുന്ന കേസുകള്‍ ജൂലൈ 17 ലേക്കു മാറ്റി. കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു.ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. മാനന്തവാടിയില്‍ യാദവ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി സമുദായ ആചാരപ്രകാരമല്ലാതെ വിവാഹം കഴിച്ചതിനാല്‍ ഭ്രഷ്ടുകല്‍പിച്ചെന്ന പരാതിയില്‍ ആര്‍.ഡി.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.ഇതിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം അറിയിച്ചു.