വൈകുന്നേരങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇടിമിന്നലും മഴയും കനത്ത കാറ്റും. ജില്ലയില്‍ വ്യാപകമായി കേബിളുകള്‍ക്ക് നാശനഷ്ടം. മരങ്ങള്‍ വീണും മിന്നലടിച്ചും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കുണ്ടാകുന്നത്.കാലവര്‍ഷം അടുത്തെത്തിയതോടെ വയനാട്ടില്‍ വൈകുന്നേരങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ദമാവുകയാണ്. ഒറ്റപ്പെട്ട കനത്തമഴയും അതിശക്തമായ കാറ്റും അങ്ങേയറ്റം അപകടകരമായ ഇടിമിന്നലും പതിവാണ്. മരങ്ങള്‍ വീണും ഇടിമിന്നലേറ്റും കേബികളും അനുബന്ധ പ്രക്ഷേപണ സാമഗ്രികളും കത്തിനശിച്ചും പൊട്ടിത്തകര്‍ന്നും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഓരോ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഉണ്ടാകുന്നത്. സിഗ്നല്‍ വിതരണം തടസ്സപ്പെടുന്നതും നിത്യസംഭവമാണ്. ഇതുമൂലം കേബിള്‍ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. വര്‍ഷകാലത്തിലേക്കുള്ള കാലാവസ്ഥ പകര്‍ച്ചക്കിടയിലെ ഇപ്പോഴത്തെ പ്രകൃതിക്ഷോഭത്തില്‍ കര്‍ഷകരെക്കാള്‍ കഷ്ടപ്പാടനുഭവിക്കുകയാണ് ഓപ്പറേര്‍മാര്‍. പല ഓപ്പര്‍റ്റര്‍മാര്‍ക്കായി കോടികളുടെ നഷ്ടം ഉണ്ടായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പരിരക്ഷയോ സംരക്ഷണമോ സാമ്പത്തിക സഹായമോ കേബിള്‍ മേഖലയ്ക്ക് കിട്ടുന്നില്ല. നോഡുകളും കണക്ടറുകളും ഒഎഫ്‌സി കേബിളുകളും മറ്റും മിന്നലിലും മരങ്ങള്‍ വീണുതകര്‍ന്നാലുണ്ടാകുന്ന സാമ്പത്തിക നഷ്ടവും അധ്വാനനഷ്ടവും താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട വ്യവസായ സംരഭമായ കേബിള്‍ വിതരണ ശൃംഖല കൂടെ കൂടെ പ്രകൃതിക്ഷോഭത്തില്‍പ്പെടുന്നതും ഉപകരണ നാശമുണ്ടാകുന്നതും വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. സിഗ്നല്‍ വിതരണത്തില്‍ വരുന്ന തടസ്സങ്ങളോട് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഓപ്പറേറ്റര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.