വാട്ടര്‍ അതോറിറ്റിയിലെ വെള്ളാനകള്‍
മാനന്തവാടി നഗരമധ്യത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍. നന്നാക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. പൊട്ടിയ പൈപ്പ് ഉടന്‍ നന്നാക്കുമെന്ന് അധികൃതര്‍ നഗരസഭാ ചെയര്‍മാനോട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒടുവില്‍ ചെയര്‍മാന്‍ തന്നെ നേരിട്ട് വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് എ.ഇ ഇന്ന് രാത്രി തന്നെ പൈപ്പുകള്‍ നന്നാക്കുമെന്ന ഉറപ്പിന്‍ മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലന്ന പഴമൊഴി കണക്കെയാണ് മാനന്തവാടിയിലെ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അവസ്ഥ. സമരങ്ങളും പ്രതിഷേധങ്ങളും എത്ര നടത്തിയിട്ടും നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് നന്നാക്കില്ലെന്ന നിലാപാട് മാറ്റാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയ്യാറല്ല. ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണുക തിരക്കേറിയ മാനന്തവാടി നഗരത്തിലെ കോഴിക്കോട് റോഡിലെ അവസ്ഥ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നാല് ദിവസമായി ഇങ്ങനെ വെള്ളം ഒഴുകുന്നു അതും കുടിവെള്ളത്തിനായ് നാടും നഗരവും നെട്ടോട്ടമോടുമ്പോള്‍. നഗരസഭാ ചെയര്‍മാനോട് ചൊവ്വാഴ്ച രാത്രി ഉറപ്പായും എല്ലാം ശരിയാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇന്ന് പുലര്‍ന്നിട്ടും പൈപ്പ് ശരിയാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ചെയര്‍മാന്‍ തന്നെ നേരിട്ട് വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് എ.ഇ ഇന്ന് രാത്രി തന്നെ ശരിയാക്കുമെന്ന ഉറപ്പില്‍ മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. എന്തായാലും മാനന്തവാടി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അനാസ്ഥ തുടര്‍ന്നാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാതെ വരുന്ന കാലം വിദൂരമല്ല.