വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം
മാനന്തവാടി: 2018-19 അധ്യായന വര്‍ഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂള്‍ അധികാരികളും തങ്ങളുടെ സ്ഥാപനത്തിലെ വാഹനങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് മെയ് 25, 27 എന്നീ തീയ്യതികളില്‍ രാവിലെ 9 മണിക്ക് മാനന്തവാടി – തോണിച്ചാല്‍ ഇരുമ്പ് പാലത്തിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിച്ച് വാഹന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. പരിശോധനക്ക് ശേഷം ഉടമസ്ഥര്‍ വാഹനം പരിശോധനക്ക് വിധേയമാക്കിയതായി സാക്ഷ്യപ്പെടുത്തുന്ന സ്റ്റിക്കര്‍ ആര്‍.ടി.ഒ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.