വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ബത്തേരി നഗരസഭ.എല്ലാ സ്‌കൂള്‍ പരിസരങ്ങളിലെയും ടൗണിലെയും കച്ചവടസ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനക്കാണ് നഗരസഭ ഒരുങ്ങുന്നത്.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതസമിതികള്‍ രൂപീകരിക്കാനും തീരുമാനം.എക്സൈസ്,പൊലീസ്,ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ലഹരിവേട്ട നടത്തുക.ഇതിന്റെ മുന്നോടിയായി നഗരസഭയില്‍ എല്ലാ വകുപ്പുമേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു.ഈ യോഗത്തിലാണ് മാഫിയക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ തീരുമാനിച്ചത്.സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥിരമായി എത്തുന്നതും പാര്‍ക്കുചെയ്യുന്നതുമായ വാഹനങ്ങളെ നിരീക്ഷിക്കും,ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സടക്കം റദ്ദ് ചെയ്യുന്ന നടപടിള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.