മജിസ്‌ട്രേറ്റുമാര്‍ക്ക് യാത്രയയപ്പ് നല്‍കി
മാനന്തവാടി കോടതിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ്മാരായ ജംഗീഷ് നാരായണന്‍, പി. സുഷമ എന്നിവര്‍ക്ക് മാനന്തവാടി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പിനൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി പി.സെയ്തലവി സംഗമം ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: പി.ജെ ജോര്‍ജ് അധ്യക്ഷനായിരുന്നു. അഡ്വ: ജോഷി മുണ്ടയ്ക്കല്‍, അഡ്വ: അബ്ദുള്‍ സത്താര്‍, കെ. ബാലകൃഷ്ണന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: അമൃതരാജ് തുടങ്ങിയവര്‍ സംസാരിച്ചു.