വിത്തുത്സവം മെയ് 17 മുതല്‍
വിത്തിനായി വയലിനായി തലമുറക്കായി തിരുനെല്ലി പഞ്ചായത്ത് വിത്തുത്സവം മെയ് 16, 17, 18 തീയ്യതികളില്‍ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടില്‍ വെച്ച് നടക്കും. 17 ന് വൈകുന്നേരം 4 മണിക്ക് പ്രദര്‍ശന നഗരി ഉണരും. 18 ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ ജൈവ നെല്‍കര്‍ഷകരുടെ ഒത്തുചേരല്‍, 11 മണിക്ക് വിത്തുത്സവം ഒ.ആര്‍.കേളു എം.എല്‍.എ വിത്ത് കെമാറ്റം ചെയ്ത് ഉദ്ഘാടനം ചെയ്യും. നാലാമത് വിത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൃഷി പുരസ്‌കാരജേതാവ് കുംഭാമ്മ വെള്ളമുണ്ടയെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എന്‍.പ്രഭാകരന്‍ ആദരിക്കും, ഭാരത് ബീജ് സ്വരാജ് മഞ്ച് കണ്‍വീനര്‍ ജി.കൃഷ്ണപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും, മികച്ച നെല്‍ കര്‍ഷകന്‍ റ്റി.ഉണ്ണിക്കൃഷ്ണന്‍ തൃശ്ശിലേരിയെ സബ്ബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ആദരിക്കും.കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങള്‍ പുസ്തക പ്രകാശനം പി.കെ.സുരേഷ് നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ പവലിയനുകളുടെ ഉദ്ഘാനം നടക്കും.19 ന് വൈകുന്നേരം വിത്തുത്സവം സമാപിക്കും. ജൈവകര്‍ഷകസംഗമം, പരമ്പരാഗത കാലാസാംസ്‌കാരികമേള, നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും, ജൈവഅരി, പച്ചക്കറികള്‍, കറിക്കുട്ടുകള്‍ വിപണനം വനവിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും, പുസ്തകപ്രകാശനം, കൈത്തറി, തദ്ദേശിയ കരകൗശലമേള, വസ്തുക്കളുടെ വിപണനം, പ്രകൃതിയും അതിജീവനവും ഫോട്ടോ പ്രദര്‍ശനം.വിമുക്തി ജനമൈത്രി എക്‌സൈസ്, നാടന്‍കന്നുകാലി പ്രദര്‍ശനം എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.അനന്തന്‍ നമ്പ്യാര്‍, സംഘാടകസമതി ജോയിന്റ് കണ്‍വീനര്‍ രാജേഷ് കൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.സി.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.