കനറാ ബാങ്ക് ഉപരോധിച്ചു

0

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ കനറാ ബാങ്ക് മാനന്തവാടി ശാഖ ഉപരോധിച്ചു. രാവിലെ 8.30 ഓടെയാണ് സമരം ആരംഭിച്ചത്. ജിവനക്കാരെ ബാങ്കിലേക്ക് കടത്തിവിടാതെയായിരുന്നു സമരം. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശോഭാ രാജന്‍, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, വി കെ ശശിധരന്‍, കെ.പി വിജയന്‍, എ.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!