കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളില്‍ ഇറച്ചി കോഴിയുടെ ഉല്‍പാദനം കുറഞ്ഞതിന് വില വര്‍ധനവിന് കാരണമാകുന്നു. പ്രതികൂല കലാവസ്ഥയും, ഫാമുകളിലെ ജലലഭ്യത കുറവിനെയും തുടര്‍ന്ന് കമ്പനികള്‍ ഉല്‍പാദനം നിയന്ത്രിച്ചതാണ് വില ഉയരാന്‍ കാരണമായത്. രണ്ടാഴ്ച്ച മുമ്പുവരെ 120 മുതല്‍ 140 വരെ വിലക്ക് ലഭിച്ചിരുന്ന ഒരുകിലോ ഇറച്ചി കോഴിയുടെ വില ചുരുങ്ങിയ ദിവസം കൊണ്ടാണ് 200 രൂപയിലെത്തിയത്.
ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കര്‍ണ്ണാട, തമിഴ്‌നാട്ടിലെ നാമക്കല്‍ എന്നിവിടങ്ങളിലെ ഫാമുകളില്‍ നിന്നാണ് പ്രധാനമായും കോഴികള്‍ എത്തിക്കുന്നത്. എന്നാല്‍ ചൂട് വര്‍ദ്ധിച്ചതോടെ കോഴികള്‍ കുട്ടത്തോടെ ചത്തുപോകാന്‍ തുടങ്ങിയതും ഫാമുടമകളെ പ്രതിസന്ധിയിലാക്കി. പ്രതികൂല കലാവസ്ഥയോടൊപ്പം ഫാമുകളിലെ ജലലഭ്യത കുറവിനാലും ഫാമുകള്‍ക്ക് കോഴി കുഞ്ഞുങ്ങളെ നല്‍കുന്ന കമ്പനികള്‍ ഉല്‍പാദനം നിയന്ത്രിച്ചതും വില ഉയരാന്‍ കാരണമായി. വിഷു, ഈസ്റ്റര്‍, എന്നി ആഘോഷങ്ങള്‍ക്കു ശേഷം റമദാന്‍ നോമ്പ് ആരംഭിച്ചിട്ടും വില ഉയരുന്നത് വില്‍പ്പന ബാധിച്ചുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോഴി ഇറച്ചി 100 രൂപ നിരക്കില്‍ വിപണിയില്‍ ഇറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ചെറുകിട കര്‍ഷകര്‍ കൂട്ടത്തോടെ ഫാമുകള്‍ അടച്ചു പുട്ടിയതും പ്രതിസന്ധിക്ക് കാരണമായി. നിലവിലെ സാഹചര്യത്തില്‍ രണ്ടു മാസത്തേക്ക് വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.