ഉന്നമനം വിദ്യാഭ്യാസത്തിലൂടെ
വിദ്യാഭ്യാസത്തിലൂടെ മാത്രമെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ എന്ന് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി നളന്ദ കോളേജില്‍ വെച്ച് നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ കുട്ടികള്‍ക്കും തനിക്ക് എന്താകണമെന്ന അഭിലാക്ഷം ഉണ്ടായിരിക്കണം. അങ്ങനെയുണ്ടാകുമ്പോഴാണ് വ്യക്തി ജീവിതം സമ്പന്നമാകുകയെന്നും ഐ.എ.എസ് കരസ്ഥമാക്കിയ ധന്യ സുരേഷിനെ ചൂണ്ടിക്കാട്ടി സബ്ബ് കളക്ടര്‍ പറഞ്ഞു.
മാനന്തവാടി ടി.ഡി.ഒ പ്രമോദ് അധ്യക്ഷനായിരുന്നു. പി.ജെ.ജോണ്‍ മാസ്റ്റര്‍, പ്രെഫസര്‍ സെല്‍വരാജ്, അജി കൊളോണിയ, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഇ.മനോജ്, ഇ.ജി.ജോസഫ്, കെ.രാഘവന്‍ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു.