മിഷന്‍ പ്ലസ് വണ്‍ പദ്ധതി

0

പ്ലസ് വണ്‍ പ്രവേശനം മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ദിനം തന്നെ അപേക്ഷകളെത്തി. ആദ്യദിനം സംസ്ഥാനത്ത് 1,83,000 അപേക്ഷകര്‍. വയനാട്ടില്‍ ഇന്നലെ 5588 പേര്‍ അപേക്ഷ നല്‍കി. മിഷന്‍ പ്ലസ് വണ്‍ പദ്ധതിയുമായി പട്ടികവര്‍ഗ വകുപ്പ്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 19,913 പേര്‍. മെയ് 16 വരെയാണ് അപേക്ഷ സമര്‍പ്പണം. ട്രൈല്‍ അലോട്ട്‌മെന്റ് 20 നും ആദ്യ അലോട്ട്െന്റ് 24 നും ഉണ്ടാകും. മറ്റു ക്ലാസ്സുകളോടൊപ്പം ഈ വര്‍ഷം പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 3 ന് ആരംഭിക്കും. 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഇത്തവണ ചരിത്രത്തിലാദ്യമായി ജൂണ്‍ മൂന്നിനാണ് ആരംഭിക്കുക. അതിനിടെ എസ്.എസ്.എല്‍.സി ജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെയും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് വയനാട്ടില്‍ മിഷന്‍ പ്ലസ് വണ്‍ പദ്ധതി നടപ്പാക്കും. കല്‍പ്പറ്റ നഗരസഭയിലും മേപ്പാടി, മുപ്പൈനാട് പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. എസ്.എസ്.എല്‍.സി ജയിച്ച മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും ഈ മാസം 16 നകം നേരില്‍ കണ്ട് ഉപരിപഠനം ഉറപ്പാക്കും. ഊര് മൂപ്പന്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, എസ്.ടി പ്രമോര്‍ട്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് വീടുകള്‍ സന്ദര്‍ശിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!