രുഗ്മിണിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

0

മാനന്തവാടിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭര്‍ത്താവ് ചന്ദ്രന്‍ അറസ്റ്റില്‍. താന്നിക്കല്‍ മുയല്‍ കോളനി റിട്ട. ബാങ്ക് ജീവനക്കാരന്‍ ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് ദുരൂഹ സാഹചര്യത്തില്‍ ഭാര്യ രുഗ്മിണിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനെ മാനന്തവാടി സി.ഐ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോകും.

Leave A Reply

Your email address will not be published.

error: Content is protected !!