യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ഹാളില്‍ കുട്ടികള്‍ക്ക് യോഗ പരിശീലന ക്ലാസ് തുടങ്ങി. പരിപാടിയോടനുബന്ധിച്ച് വേനല്‍ കുടിനീര്‍ കൂട്ട് വിതരണ ഉദ്ഘാടനവും നടന്നു. യോഗ പരിശീലന പരിപാടി ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വേനല്‍ കുടിനീര്‍ കൂട്ട് വിതരണോദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ജെ ആന്റണി നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. അമ്പിളി മോഹനന്‍, ഡോക്ടര്‍ വിഷ്ണു, ഡോക്ടര്‍ ഹരി, കെ അക്ഷയ തുടങ്ങിയവര്‍ സംസാരിച്ചു. 15 ദിവസമാണ് കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്.