പുല്‍പ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആദിവാസി കേന്ദ്രങ്ങളില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും ശൂചീകരണ പ്രവര്‍ത്തികളും നടത്തി. മഴക്കാലത്തിന് മുന്നോടിയായി കോളനികളിലെയും പരിസരങ്ങളിലെയും മാലിന്യം നീക്കുക, കുടിവെള്ളം മാലിന്യവിമുക്തമെന്ന് ഉറപ്പ് വരുത്തുക, രോഗങ്ങള്‍ വരാതെയിരിക്കാനുള്ള പ്രതിരോധ മരുന്നുകള്‍ കഴിച്ച് രോഗങ്ങളെ അകറ്റുക, എന്ന സന്ദേശത്തിന്റെ ഭാഗമായി ചുണ്ടക്കൊല്ലി ആദിവാസി കോളനിയില്‍ നടന്ന ബോധവല്‍ക്കരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ലത, ആരോഗ്യ പ്രവര്‍ത്തകരായ എന്‍.യു ഉലഹന്നന്‍, എച്ച്.ഐ രാധാകൃഷ്ണന്‍ നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.