ഐശ്വര്യ ലക്ഷ്മിയെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു

0

മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നിന്ന് ഈ അധ്യായന വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ബി.എസ്.സി.മാത്‌സ് പരീക്ഷയില്‍ 95.82% മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ ഐശ്വര്യ ലക്ഷ്മിയെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു. മാനന്തവാടി തലപ്പുഴ ഇടിക്കര തെക്കേതില്‍ ശശിധരന്‍, സുമിത്ര ദമ്പതികളുടെ മകളാണ്. യൂത്ത് കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അസീസ്സ് വാളാട് ഉപഹാരം നല്‍കി. സ്വന്തം ഭവനത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എല്‍സി ജോയി, എ.എം നിശാന്ത്, അഷ്‌ക്കര്‍, ദീപു.ഒ.എം, ശരത്ത് പി.എസ്, ടിന്റു ജോസഫ്, ഗിരിഷ് കുമാര്‍ എം.കെ, തദ്ദേശവാസികളും സ്‌നേഹോപകാര ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!