മരങ്ങള്‍ മാറ്റാന്‍ നടപടിയില്ല; പാലം ഭീഷണിയില്‍
ബാവലി പാലത്തിനടിയില്‍ പ്രളയത്തില്‍ വന്നടിഞ്ഞ മരങ്ങള്‍ മാറ്റാന്‍ നടപടിയില്ല. പാലം അപകട ഭീഷണിയുടെ നിഴലില്‍. ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മാറ്റാത്തതോടെ വനം വകുപ്പിനും ലക്ഷങ്ങളുടെ നഷ്ടം. വീണ്ടും മഴക്കാലമെത്തുന്നതോടെ മരങ്ങള്‍ വന്നടിഞ്ഞാല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചാല്‍ അന്തര്‍ സംസ്ഥാനപാതയായ ബാവലി മൈസൂര്‍ പാതയില്‍ ഗതാഗത തടസം നേരിടും അങ്ങനെ വന്നാല്‍ കര്‍ണ്ണാടകത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി പേരുടെ യാത്ര മുടങ്ങുകയും ചെയ്യും. അധികൃതര്‍ മുന്‍കൈ എടുത്ത് എത്രയും വേഗം മരങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടിപ്പുസുല്‍ത്താന്റെ കാലത്ത് പണിത താണ് ബാവലിയിലെ പാലം അന്തര്‍ സംസ്ഥാന പാതയായ ബാവലി – മൈസൂര്‍ റോഡിലെ ഈ പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. അതിനിടയിലാണ് കഴിഞ്ഞ പ്രളയത്തില്‍ കൂറ്റന്‍ മരങ്ങള്‍ കടപൊഴുകി പാലത്തിനടിയില്‍ വന്നടിഞ്ഞത്. വീട്ടിയടക്കമുള്ള വന്‍ മരങ്ങളാണ് വന്നടിഞ്ഞത്. മരങ്ങള്‍ വന്നടിഞ്ഞത് പാലത്തിന് ബലക്ഷയമുണ്ടാക്കാന്‍ കാരണമാവും കൂടാതെ അടുത്ത മഴ കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു അപ്പോഴും ഒരു പക്ഷെ വിണ്ടു. മരങ്ങള്‍ വന്നടിയാന്‍ സാധ്യതയും ഉണ്ട്. മഴ കാലത്തെ വെള്ളത്തിന്റെ കുത്തെഴുക്കില്‍ മരങ്ങള്‍ വന്നടിയുമ്പോള്‍ അത് പാലത്തിന്റെ ബലക്ഷയം സംഭവിക്കുകയും ചെയ്യും. മരങ്ങള്‍ മാറ്റി ലേലത്തില്‍ വെച്ചാല്‍ തന്നെ നല്ലൊരു തുക വനംവകുപ്പിന് ലഭിക്കും.