ഗോത്ര യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണം കുടക് എസ്.പിയ്ക്ക്
തിരുനെല്ലി അരണപാറ സ്വദേശിനിയായ ഗോത്ര യുവതിയെ വിവാഹ വഗ്ദാനം ചെയ്ത് പീഡിപിച്ച സംഭവത്തിലാണ് ജില്ലാ പോലീസ് മേധാവി കര്‍ണാടക കുടക് എസ്.പി സുമേഷ് പന്നേക്കര്‍ക്ക് കേസ് കൈമാറിയത്. യുവതിയെ പലതവണ കുടകില്‍ കൊണ്ടു പോയി പീഡിപിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ 15 നാണ് മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് യുവതി പരാതി നല്‍കിയത്. പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമത്തിന് തിരുനെല്ലി പോലീസ് തോല്‍പെട്ടി വെള്ളറ സ്വദേശി റിയാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായാണ് അന്വേഷണം കുടക് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയത്. റിയാസ് ഒളിവിലാണെന്നാണ് സൂചന.