ശനിയാഴ്ച്ച ഗൃഹപ്രവേശം

0

പ്രളയം തകര്‍ത്തെറിഞ്ഞ മാനന്തവാടി താഴയങ്ങാടിയിലെ മൂന്ന് കുടുംബങ്ങള്‍ക്ക് ശനിയാഴ്ച്ച പുനരധിവാസത്തിന്റെ ദിനം. മാനന്തവാടി വികസന സമിതി എം.എം.വൈ ട്രസ്റ്റിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം 27 ന് നടക്കും. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഇവര്‍ക്ക് വീട് ലഭിച്ചത് പുണ്യമായാണ് മൂന്ന് കുടുംബങ്ങളും കാണുന്നത്. 27 ന് ഉച്ചകഴിഞ്ഞ് 3.30ന് വീടിന്റെ താക്കോല്‍ദാന കര്‍മ്മം നടക്കും എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വെച്ചാണ് താക്കോല്‍ദാന കര്‍മ്മം നടക്കുന്നത്.

പ്രളയം നാട്ടില്‍ വരുത്തിവെച്ച നാശം ചെറുതൊന്നുമല്ല. 2018 ഓഗസ്ത് 8, 9, 10 ദിവസങ്ങള്‍ മാനന്തവാടി താഴയങ്ങാടിക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. പൊതുവെ വര്‍ഷകാലങ്ങളില്‍ മഴ പെയ്യുമ്പോള്‍ വെള്ളം കയറുമെങ്കിലും ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ താഴയങ്ങാടിയിലെ ലളിത, അമ്മാളു അമ്മ, അബ്ദുള്‍ റസാക്ക് എന്നിവര്‍ക്ക് നഷ്ടപ്പെട്ടത് വീടും സര്‍വ്വ സാധനങ്ങളുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മാനന്തവാടി വികസന സമിതി എം.എം.വൈ ട്രസ്റ്റിന്റെ ധനസഹായത്തോടെ 550 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മൂന്ന് വീടുകള്‍ പണിതു നല്‍കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇവരുടെ കാരുണ്യം തങ്ങള്‍ക്ക് ലഭിച്ചതെന്ന് മൂവരും പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!