ഇന്ന് നിശബ്ദ പ്രചാരണം. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും കുറവ് സമ്പതിദായകര്‍ വയനാട്ടില്‍. വോട്ടിംഗ് നാളെ കാലത്ത് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെ. പോളിംഗ് സാമഗ്രഹികള്‍ വിതരണം ചെയ്തു.
കൊട്ടിക്കലാശം ഇന്നലെ പരസ്യ പ്രചാരണത്തിന്റെ കൊടിയിറങ്ങിയെങ്കിലും എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ ക്യാമ്പുകള്‍ സജീവമായി നിശബ്ദ പ്രചാരണം ഇന്നും തുടരുകയാണ്. മൂന്ന് ക്യാമ്പുകളിലും ക്യാമ്പയിന്‍ മാനേജര്‍മാര്‍ നാളെ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ നേരത്തെ എത്തിക്കുന്നതിന് സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും പരമ്പരാകത വോട്ടു പാറ്റേണുകളില്‍ അട്ടിമറി നടത്തുന്നതിനെ കുറിച്ചും ചര്‍ച്ചകളിലാണ്. വാര്‍ത്താ സമ്മേളനങ്ങളിലും മറ്റും പരസ്പരം വാക് പയറ്റുകള്‍ നടത്തുന്നത് ഇന്നും തുടര്‍ന്നു. ബൂത്ത് തലങ്ങളില്‍ സ്‌ക്വാഡുകള്‍ കണക്ക് കൂട്ടലുകളും കിഴിക്കലുകളും ഊര്‍ജ്ജസ്വലമായി തുടരുന്നു. എല്ലാ ക്യാമ്പുകളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 5,94,177 വോട്ടര്‍മാര്‍ മാത്രമാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് സാമഗ്രഹികളുടെ വിതരണം ഏറെ കുറെ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രപികളുമായി പ്രീസൈഡിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംഘങ്ങള്‍ വിവിധ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് കാലത്തു തന്നെ യാത്ര ആരംഭിച്ചു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി നിയോജക മണ്ഡലങ്ങലിലേക്ക് പോളിംഗ് സാമഗ്രഹികള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നിന്ന് വിതരണം ചെയ്തു. വിവി പാറ്റുകളും വിതരണം ചെയ്തു. വിവി പാറ്റുകള്‍ ട്രാന്‍സ്‌പോര്‍ട്ട് മോഡിലാണ് വിതരണം ചെയ്തത്.