പരിക്കേറ്റവരെ കെ.സി വേണുഗോപാല്‍ സന്ദര്‍ശിച്ചു
തലപ്പുഴ ടൗണില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സന്ദര്‍ശിച്ചു. പരാജയഭീതി മൂലം സി.പി.ഐ.എം അക്രമം അഴിച്ചുവിടുകയാണെന്നും അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ് തലപ്പുഴ ടൗണില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയിരുന്നു.