ജില്ലയില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം

0

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് ആറ് വരെ ജില്ലയില്‍ ജില്ലാ കളക്ടര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 21ന് വൈകിട്ട് ആറു മുതല്‍ 23ന് വൈകിട്ട് ആറ് വരെയാണ് ഡ്രൈഡേ പ്രഖ്യാപിച്ചത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 135 സി (1) വകുപ്പ് പ്രകാരവും അബ്കാരി നിയമത്തിലെ 54 വകുപ്പ് പ്രകാരവുമാണ് നടപടി. ഇതുപ്രകാരം ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ പാടില്ല. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എക്സൈസ് വിഭാഗത്തെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!