രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം;തിരുനെല്ലിയിലും,ബത്തേരിയിലും ഗതാഗത നിയന്ത്രണം

0

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം നാളെ (ഏപ്രില്‍ 17) തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രസ്തുത റൂട്ടില്‍ 17.04.2019 തീയതി രാവിലെ 08.00 മണി മുതല്‍ വി.ഐ.പി ജില്ല വിട്ടു പോകുന്നത് വരെ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. അതുപോലെ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരങ്ങളിലും, ഹെലിപാഡിനു സമീപത്തും ഇന്ന് രാത്രി മുതല്‍ തന്നെ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.ബത്തേരി കോട്ടക്കുന്ന് ജംഗ്ഷന്‍ മുതല്‍ കുപ്പാടി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രസ്തുത റൂട്ടില്‍ 17.04.2019 തീയതി രാവിലെ 08.00 മണി മുതല്‍ വി.ഐ.പി ജില്ല വിട്ടു പോകുന്നത് വരെ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. അതുപോലെ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് പരിസരങ്ങളിലും, ഹെലിപാഡിനു സമീപത്തും ഇന്ന് രാത്രി മുതല്‍ തന്നെ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ബത്തേരി ടൗണ്‍ ഭാഗത്ത് നിന്നും പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കടമാന്‍ചിറ റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി കുപ്പാടി റോഡ് വഴി വാഹനങ്ങള്‍ കടമാന്‍ചിറ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പുല്‍പ്പള്ളി ഭാഗത്ത് നിന്നും പ്രവര്‍ത്തകരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫീസിനു സമീപം ആളുകളെ ഇറക്കി വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള ചെറിയ ഗ്രൗണ്ടിലും പാര്‍ക്കിംഗ് ഏരിയകളിലുമായി പാര്‍ക്ക് ചെയ്യേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!