റിമാന്‍ഡ് പ്രതി രക്ഷപെട്ടു
ചികിത്സയ്ക്കായി ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോഴാണ് എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി കടന്നു കളഞ്ഞത്. അടിപിടി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന കേണിച്ചിറ സ്വദേശിയായ ആദിവാസി യുവാവ് അനീഷ് (22) ആണ് ഇന്നലെ രാത്രി 7.3 0ഓടെ ജില്ലാ ആശുപത്രിയില്‍ വെച്ച് രക്ഷപെട്ടത്. ജയില്‍ അധികൃതരും പോലീസും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.