തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടികളുടെ ഭാഗമായി വയനാട് വിഷന്‍ വോട്ടുവണ്ടി പ്രയാണം തുടങ്ങി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ ആരാഞ്ഞു നടത്തുന്ന വോട്ടുവണ്ടി ഇന്ന് പുല്‍പ്പള്ളി,മുള്ളന്‍ക്കൊല്ലി,പാടിച്ചിറ, പെരിക്കല്ലൂര്‍, സുരഭിക്കവല തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
വരള്‍ച്ചയും കുടിവെള്ളക്ഷാമവും സാമ്പത്തിക തകര്‍ച്ചയും പ്രതിസന്ധിയിലാക്കിയ കുടിയേറ്റ മേഖലയിലെ പര്യടനം തുടരുകയാണ്. അതാത് പ്രദേശങ്ങളിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന വോട്ടുവണ്ടി പര്യടനത്തിന് വയനാട് വിഷന്‍ ഡയറക്ടര്‍ കാസിം റിപ്പണ്‍, റാഷിദ് മുഹമ്മദ്, ക്യാമറ വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കുന്നു.