സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശ്രീധന്യക്ക് യൂത്ത് ലീഗിന്റെ ആദരം

0

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് ലഭിച്ച പെണ്‍കുട്ടിയായ ശ്രീധന്യാ സുരേഷിനെ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ.ഹാരിസ് ഉപഹാരം നല്‍കി. പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളായ ശ്രീധന്യയെ അവരുടെ വീട്ടിലെത്തിയാണ് യൂത്ത് ലീഗ് അനുമോദിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, എ ജാഫര്‍ മാസ്റ്റര്‍, നിയോജകമണ്ഡലം ട്രഷറര്‍ നാസര്‍ പൊഴുതന, മുഹമ്മദലി പൊഴുതന, സഹീറുദ്ദീന്‍ പള്ളിമാലില്‍, ഹൈദര്‍ ഗസീബ്, ആഷിഖ്, അജ്മല്‍, സി ആലിഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!