തട്ടികൊണ്ടുപോകല്‍ ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി ടൗണില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി എ.എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ മണിയും സംഘവും കൊടുവള്ളിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി ഷമീര്‍ ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോലീസ് കൂട്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.