മരണത്തില്‍ അസ്വാഭാവികതയെന്ന് ബന്ധുക്കള്‍

0

പഴയ വൈത്തിരിയില്‍ യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളെ കാണാനെത്തിയ കോഴിക്കോട് പുല്ലാളൂര്‍ പുതുക്കുടി വീട്ടില്‍ അഹമ്മദ് കോയ മൈമൂന ദമ്പതികളുടെ മകന്‍ റിഷാദ് നബീന്‍ (20) ആണ് മരിച്ചത്. ഇലക്ട്രീഷന്‍ പണിക്കെത്തിയ സുഹൃത്തുക്കളോടൊപ്പമാണ് റിഷാദ് ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് കാല്‍ വഴുതി താഴെ വീണ് തല നിലത്തടിച്ച് രക്തം വാര്‍ന്നതാണ് മരണകാരണമെന്നുമാണ് പറയുന്നത്. റിഷാദിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാലത്ത് ഏഴ് മണിയോടെ ഭക്ഷണം പാചകം ചെയ്യാന്‍ സ്ഥലത്തെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!