ടി.എല്‍ സാബുവിനെതിരെ നടപടിയെടുക്കും

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ പദവി രാജിവെക്കണമെന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്ത ടി.എല്‍ സാബുവിനെതിരെ നടപടി എടുക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനം യു.ഡി.എഫ് നേതൃയോഗത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ.തോമസ് ഉണ്ണിയാടന്‍ ,ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ എന്നിവര്‍ അറിയിച്ചു.യു.ഡി.എഫ് നേതൃത്വം അടിയന്തിര നടപടികള്‍ സ്വീകരിക്കും .യോഗത്തില്‍ ഡിസിസി പ്രസി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം ,കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍,കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രഹാം ,കെ.പി.സി ,സി എക്‌സിക്യുട്ടീവ് മെമ്പര്‍ പി.വി ബാലചന്ദ്രന്‍ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!