രാഹുല്‍ ഗാന്ധിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്ന് എടവക യുഡിഎഫ് കണ്‍വെന്‍ഷന്‍
മാനന്തവാടി: പിന്നോക്കം നില്‍ക്കുന്ന വയനാടിന്റെ രക്ഷകനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്കു സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള ഭൂരിപക്ഷം നല്‍കുമെന്ന് എടവക യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. വെസ്റ്റ് പാലമൊക്കിലെ ബ്രാന്‍ പോക്കര്‍ ഹാജി നഗറില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍. ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വള്ളിയാട്ട് അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി ടീച്ചര്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ. എന്‍. കെ. വര്‍ഗീസ്, സി. അബ്ദുള്‍ അഷ്‌റഫ്, അഡ്വ. എം. വേണുഗോപാല്‍, പി.കെ. അസ്മത്ത്, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, കമ്മന മോഹനന്‍, എം.ജി. ബിജു, ചിന്നമ്മ ജോസ്, കെ.ജെ. പൈലി, വര്‍ക്കി. സി.ജെ, ജോര്‍ജ് പടകൂട്ടില്‍, സി.പി ശശിധരന്‍, അഹമ്മദ് കുട്ടി ബ്രാന്‍, ഉഷ വിജയന്‍, ജില്‍സണ്‍ തൂപ്പുങ്കര, വിനോദ് തോട്ടത്തില്‍, മുതുവോടന്‍ ഇബ്രാഹിം, ഷില്‍സണ്‍ കോക്കണ്ടത്തില്‍, ടി. മമ്മൂട്ടി, ഗിരിജ സുധാകരന്‍, കെ.എം അഹമ്മദ് കുട്ടി മാസ്റ്റര്‍ സംസാരിച്ചു.