കൊടും വേനലില്‍ കുടിനീരുമായി ഡി.വൈ.എഫ്.ഐ സ്‌നേഹ കുമ്പിള്‍
വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയാണ് പൊരിയുന്ന വെയിലത്തു ജനങ്ങള്‍ക്ക് ആശ്വാസവുമായി വെള്ളമുണ്ട ബസ്സ് കാത്തിരിപ്പു കേന്ദ്രത്തില്‍ കുടിനീരൊരുക്കി മാതൃകയായത്. ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വെള്ളമുണ്ട സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സി.വി മജീദ്, സാബു പി ആന്റണി ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അഷ്‌റഫ്, പ്രസിഡണ്ട് യാസര്‍, യൂണിറ്റ് സെക്രട്ടറി ഷുഹൈബ് സി.വി, സജേഷ് എന്നിവര്‍ പങ്കെടുത്തു. ഈ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഇതിനോടകം തന്നെ വയനാട് ജില്ലയിലെ എല്ലാ മേഖലാ കമ്മറ്റികളുടെ കീഴിലും മേഖല കേന്ദ്രങ്ങളിലും ഡി.വൈ.എഫ്.ഐ സ്‌നേഹകുമ്പിള്‍ സ്താപിച്ചിട്ടുണ്ട്.