വാഹനാപകടം; ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു

0

ഇക്കഴിഞ്ഞ 23ന് രാത്രി ബത്തേരി ഡയറ്റിനു സമീപം ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക നഗരം ഒങ്ങല്ലൂര്‍ വിനോദ് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മഹേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന നമ്പികൊല്ലി വെള്ളാപ്പള്ളി ജസ്റ്റിന്‍ ലോറന്‍സ് (26) അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. വിനോദ് കുമാര്‍ ബത്തേരിയില്‍ ചായക്കടയില്‍ ജോലിക്കാരനായിരുന്നു. പരശിവനാണ് വിനോദ്കുമാറിന്റെ പിതാവ്. മാതാവ്: വിജയ, സഹോദരന്‍: സന്തോഷ്‌കുമാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!