കല്‍പ്പറ്റ: കുറുവയിലും ചെമ്പ്രയിലും എക്കോ ടൂറിസം നടപ്പാക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. എക്കോ ടൂറിസം വനേതര പ്രവര്‍ത്തനം. സംരക്ഷിത വന മേഖലയില്‍ എക്കോ ടൂറിസം നടപ്പാക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളം പാലിച്ചില്ല. കേരളത്തില്‍ വയനാട്ടിലെ ആറ് സങ്കേതങ്ങളിലടക്കം 60 കേന്ദ്രങ്ങളില്‍ അനധികൃത എക്കോ ടൂറിസം പ്രവര്‍ത്തനം. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനു കീഴില്‍ എക്കോ ടൂറിസം പദ്ധതികള്‍ക്ക് അനുമതിയില്ല. കോടതി ഉത്തരവ് കുറുവയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സമരം നടത്തിയവര്‍ക്ക് തിരിച്ചടി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
വയനാട് ലോക്‌സഭ മണ്ഡലം
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post