കാവില്‍ ഒപ്പന കാണല്‍ നാളെ മുതല്‍

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം പത്താംദിനം ഒപ്പനക്ക് പോകല്‍ ചടങ്ങ് നടന്നു. മേല്‍ശാന്തി പുതുമന ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി കല്ലോടി ചേരംങ്കോട് ഇല്ലത്തെക്കാണ് ഒപ്പന കോപ്പിനായി പുറപ്പെട്ടത്. ഒപ്പന കോപ്പുമായി ഗോവിന്ദന്‍ നമ്പൂതിരി നാളെ വൈകീട്ടോടെ കാവിലെത്തും. ഇനിയുള്ള നാല് ദിനരാത്രങ്ങള്‍ കാവും പരിസരവും ഭക്തി സാന്ദ്രമാവും. പത്താം ദിനമായ ഇന്ന് രാവിലെ മേലെക്കാവില്‍ കലാമണ്ഡലം നരേന്ദ്രനും സംഘവും അവതരിപ്പിച്ച ഓട്ടംതുള്ളല്‍ നടന്നു. താഴെക്കാവില്‍ വൈകീട്ടോടെ യോഗാ ഡാന്‍സ്, നാടന്‍പാട്ട്, ഗാനമേള എന്നിവ നടക്കും.

നാളെ വൈകീട്ടോടെ ഒപ്പന കോപ്പുമായി മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരി കാവിലെത്തി ചേരും തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്. സുബ്രമണ്യന്‍ സാംസ്‌ക്കാരിക പ്രഭാഷണം നടത്തും. 28 ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നള്ളത്തുകളും ക്ഷേത്രത്തിലെത്തും. പത്താം ദിനമായ ഞായറാഴ്ചയും ക്ഷേത്ര സന്നിധിയിലേക്ക് ആയിരങ്ങളാണ് എത്തിയത്. ഉത്സവത്തോടനുബന്ധിച്ചുള്ള എക്‌സിബിഷന്‍ ട്രേഡ് ഫെയറിലും കാര്‍ണിവെലുമെല്ലാം നല്ല തിരക്ക് തന്നെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!