ഉത്സവനഗരിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍കരണ സ്റ്റാള്‍ ആരംഭിച്ചു
വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ ഇലക്ഷന്‍ അവയര്‍നെസ് പ്രോഗ്രാം സ്റ്റാള്‍ ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം സബ് കളക്ടറും അസി. റിട്ടേണിംഗ് ഓഫീസറുമായ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. എസ്.വി.ഇ.ഇ.പി നോഡല്‍ ഓഫീസറായ മാനന്തവാടി ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.യു സിതാര, പരിശീലകയായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വോട്ടിംഗ് മെഷീനും അനുബന്ധ സാമഗ്രികളും പൊതുജനത്തിന് പരിചയപ്പെടുത്തുകയും, സംശയ നിവാരണം നടത്തുകയുമാണ് സ്റ്റാളിന്റെ ലക്ഷ്യം.