മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നടക്കുന്ന തിനായി ഇക്കോ ഫിലീം ഫെസ്റ്റിവല്‍ 2019 ന്റെ മികച്ച പരിസ്ഥിതി സൗഹൃദ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം രതീഷ് വാസുദേവന്റെ കൊയ്ത്തക്ക്. കാടു നഷ്ട്ടപ്പെട്ടവന്റെയും വീടു നഷ്ട്ടപ്പെട്ടവന്റെയും വിലാപങ്ങള്‍ പകര്‍ത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവര്‍ത്തനം ചെയ്യുന്നതാണ് കൊയ്ത്ത എന്ന ഡോക്യുമെന്ററി. പാട്ടുകളുടെ പ്രമേയവും പാട്ടിനെ പരിചയപ്പെടുത്തുമ്പോഴുണ്ടാകുന്ന സാധ്യതകളും പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് അവരുടെ കൂടി ഇടപെടലുകളിലൂടെ കുടുംബ ശ്രീ വയനാട് മിഷന്‍ ആണ് ഇതിന്റെ നിര്‍മ്മാണ സഹായങ്ങളില്‍ ഒരു പങ്കു വഹിച്ചിരിക്കുന്നത്. പ്രാദേശികസിനിമ പ്രദര്‍ശിപ്പിക്കാനും നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും രതീഷ് വാസുദേവന്‍ എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും സിനിമാ മോഹിയും തുടങ്ങി വെച്ച ജനകീയ സിനിമ വേദിയും ഇതില്‍ പ്രധാന പങ്കു വഹിച്ചവരില്‍പെടുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.