കാവുംമന്ദം: പാഠ്യ രംഗത്തും പാഠ്യേതര രംഗങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന തരിയോട് പ്രദേശത്തെ ആദ്യത്തെ സ്‌കൂള്‍ തരിയോട് ഗവ എല്‍ പി സ്‌കൂളിന്റെ 94ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപര്‍ക്കുള്ള യാത്രയയപ്പും വര്‍ണ്ണാഭമായി. സിനിമാ പിന്നണി ഗായിക നിഖില മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
നിരവധി വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക വത്സ പി മത്തായി, അദ്ധ്യാപകരായ എം എ ലില്ലിക്കുട്ടി, എം മാലതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ പി സി ബാബു പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ഗായിക ഡിനു ദേവസ്യ, സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, സി പി ശശികുമാര്‍, അന്‍ല ബിനോയ്, ടി ഒ ബാബു, എം എ ലില്ലിക്കുട്ടി, എം മാലതി, സി.സി ഷാലി, പി.ബി അജിത, ടി സുനിത, ഷമീന, വി പി ചിത്ര, സ്‌മൈല ബിനോയ്, ജസീന ജംഷിദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സ പി മത്തായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം പി കെ ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.