കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരുടെ സംശയനിവാരണങ്ങള്‍ക്കും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പരിചയപ്പെടുത്താനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയില്‍ പ്രത്യേകം ഹെല്‍പ് ലൈന്‍ ഒരുക്കി. സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിനോടനുബന്ധിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കും ഹെല്‍പ് ലൈന്‍ കേന്ദ്രവു മായി പൊതുജനങ്ങള്‍ ബന്ധപ്പെടാം. 1950 എന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറിലാണ് പൊതുജനങ്ങള്‍ വിളിക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ സെന്ററിന്റെ സേവനം ലഭിക്കും. പരാതി രേഖപ്പെടുത്തല്‍, വി.വി.പാറ്റ് മെഷീന്‍ സംബന്ധിച്ച സംശയനിവാരണം, തുടങ്ങിയ സൗകര്യം ലഭ്യമാണ്.വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കാനുളള കിയോസ്‌കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഏതു സംശയങ്ങള്‍ക്കും ഇവിടെ നിന്നും മറുപടി ലഭിക്കും. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായ വി.വി.പാറ്റ് മെഷിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാം. വോട്ടിങ്ങിന്റെ ആധികാരികത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രദര്‍ശനവും ബോധവത്കരണവും ഗ്രാമങ്ങളിലൂടെ മുന്നേറുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.