മാനന്തവാടി മത്സ്യ മാംസ മാര്‍ക്കറ്റ് വീണ്ടും അടച്ച് പൂട്ടി
സബ്ബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ ഉത്തരവ് പ്രകാരം മാനന്തവാടി മത്സ്യ മാംസ മാര്‍ക്കറ്റ് വീണ്ടും അടച്ചു പൂട്ടി. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് രാവിലെ മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്. കഴിഞ്ഞ നവംബറില്‍ മാര്‍ക്കറ്റ് പൂട്ടാന്‍ ഉത്തരവിട്ടെങ്കിലും വ്യാപാരികള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ കച്ചവടം തുടരുകയായിരുന്നു. മാലിന്യ നിര്‍മ്മാണ പ്ലാന്റ് പൂര്‍ത്തിയായാല്‍ വിദഗ്ധ പരിശോധനക്ക് ശേഷം മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കും.