മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ലോറിയില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1,20,000 എണ്ണം സിഗരറ്റ് പിടികൂടി. മൈസൂര്‍ ഭാഗത്തു നിന്നും വന്ന കെ.എല്‍ 49 ഇ 1280 നമ്പര്‍ ലോറിയില്‍ ബിസ്‌ക്കറ്റ് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ്. മടവൂര്‍ ആരാമ്പ്രം ഭാഗത്ത് എടക്കാട്ടില്‍ വീട്ടില്‍ റിയാസ് (27) എന്നയാളായിരുന്നു ലോറിയുടെ ഡ്രൈവര്‍. സിഗരറ്റും ലോഡുള്‍പ്പടെ ലോറിയും തുടര്‍ നടപടികള്‍ക്കായി ജി.എസ്.ടി സ്‌ക്വാഡിന് കൈമാറി. പിടിച്ചെടുത്ത സിഗരറ്റിന് ഉദ്ദേശം 6 ലക്ഷത്തോളം വില വരും.
Sign in
Sign in
Recover your password.
A password will be e-mailed to you.