അധ്യക്ഷസ്ഥാനം തിരികെ നല്‍കണം: ഫാ.തോമസ് ജോസഫ് തേരകം

0

ബത്തേരി: കൊട്ടിയൂര്‍ പീഢനകേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട തനിക്ക് ശിശുക്ഷേമസമിതി അധ്യക്ഷസ്ഥാനം തിരികെനല്‍കണമെന്ന ആവശ്യവുമായി ഫാ.അഡ്വ.തോമസ് ജോസഫ് തേരകം.ഈ ആവശ്യവുമുന്നയിച്ചുള്ള നിവേദനം ഭരണ പ്രതിപക്ഷ നേതാക്കള്‍ക്ക് കൈമാറി. കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ട് നീതിലഭിക്കുന്നതു വരെയുള്ള 720 ദിവസങ്ങളില്‍ വന്‍ മാനസിക വേദന അനുഭവിച്ചുവെന്നും തേരകം. 2017 മാര്‍ച്ച് 7-നാണ് കൊട്ടിയൂര്‍ പീഢന കേസില്‍ ജില്ലാ ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷനായിരുന്ന ഫാ. അഡ്വ. തോമസ് ജോസഫ് തേരകം പ്രതി ചേര്‍ക്കപ്പെട്ടത്. കേസ്സിലെ പ്രതിയായ ഫാ.റോബിന്‍ വടക്കാംഞ്ചേരിയെ സഹായിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് ഫാ. അഡ്വ. തോമസ് ജോസഫ് തേരകത്തെ ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.ഇതേ കേസ്സില്‍ ശിശുക്ഷേമസമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റിയേയും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പ്രോസ്സിക്യൂഷന്‍ ആരോപിച്ച കുറ്റം തെളിയിക്കാനായില്ല. ഇതോടെ കേസ്സ് പരിഗണിച്ച കോടതി ഇവര്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട ആറു പേരെ വെറുതെ വിട്ടു. ഈ സാഹചര്യത്തിലാണ് താന്‍വഹിച്ചിരുന്ന ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ സ്ഥാനം തിരികെ നല്‍കണമെന്നാവശ്യവുമായി ഫാ.തേരകം സര്‍ക്കാറിനെയും പ്രതിപക്ഷനേതാവിനെയും സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!