ബാവലി ആണ്ട് നേര്‍ച്ച മാര്‍ച്ച് 29 മുതല്‍

0

മാനന്തവാടി: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ അലി അവര്‍കളുടെ ആണ്ട് നേര്‍ച്ച മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള തീയ്യതികളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 29 ന് ജുമാ അ നിസ്‌ക്കാരത്തിന് ശേഷം ഇ.എം.അബ്ദുല്‍ കരീം പതാക ഉയര്‍ത്തും.
വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉദ്ഘാടനം. കൂട്ട സിയാറത്ത് കുടുംബ സംഗമം, മൗലീദ് പാരായണം, മജ്‌ലിസുന്നൂര്‍ വാര്‍ഷികം, ആത്മീയ സദസ്സ്, റിലീഫ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‍ പാണക്കാട് സയ്യിദ് ഷഹീറലി തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ പാണക്കാട് സയ്യിദ് നൗഫല്‍ അലി തങ്ങള്‍, പാണക്കാട് സയ്യിദ് മുസമ്മില്‍ അലിതങ്ങള്‍. മുജീബ് കെ.ടി.ഹംസ മുസ്ല്യാര്‍, വി മൂസ്സക്കോയ മുസ്ല്യാര്‍,എം.ഹസ്സന്‍ മുസ്ല്യാര്‍, തങ്ങള്‍ കല്‍പ്പറ്റ, വെന്‍മനാട് ഉസ്താദ് തൃശൂര്‍ അശ്രറഫ് മാനി ചൗക്കി, കാസര്‍ഗോഡ് നൗഷാദ് ബാഖവി, എം.ടി.ഉസ്താദ് എന്നിവര്‍ സംബന്ധിക്കും. സി.കെ.എസ്. മൗലവി മണ്ണാര്‍ക്കാടിന്റെ അബ്‌സി നിയായിലെ കറുത്ത മുത്ത് എന്ന കഥാപ്രസംഗവും അവതരിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!