സീ-കുന്ന് ഫെയര്‍ലാന്റ് പ്രദേശവാസികള്‍ക്ക് പട്ടയം ലഭിക്കും

0

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം. പട്ടയം ലഭിക്കുന്നതിന്റെ ആഹ്ലാദത്തില്‍ ബത്തേരി സീ-കുന്ന്,ഫെയര്‍ലാന്റ് പ്രദേശവാസികള്‍.പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന 229 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കുക.പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായാണ് പട്ടയം നേടിയെടുക്കാന്‍ ഇവര്‍ക്കായത്.
ഫയര്‍ലാന്റ് മേഖലയില്‍ 186 ഉം,സീ-കുന്നില്‍ 43 കുടുംബങ്ങളുമാണ് പട്ടയം ലഭിക്കാതെ താമസിച്ചിരുന്നത്.ഇവര്‍ക്കാണ് പട്ടയം നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.ഇതോടെ മൂന്നര പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കന്നത്.പട്ടയത്തിന്നായി നിരവധിതവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് ഫയര്‍ലാന്റ്,സീ-കുന്ന് പട്ടയ അവകാശ സംരക്ഷണ സമിതി രൂപീകരിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭങ്ങളും സമരങ്ങളുമായി രംഗത്തെത്തി.ഇതിന്റെ ഫലമായി സര്‍ക്കാറിന്റെയും റവന്യുഉദ്യോഗസ്ഥരുടെയും മറ്റും ഇടപെടല്‍മൂലം തങ്ങള്‍ക്ക് പട്ടയം ലഭിച്ചതില്‍ അതിയായസന്തോഷമുണ്ടന്ന് സമിതിഭാരാഹികള്‍ പറഞ്ഞു.എന്തായാലും നിരവധികുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള സ്വന്തംഭൂമിക്ക് പട്ടയം എന്നആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്്

Leave A Reply

Your email address will not be published.

error: Content is protected !!