റിസോര്‍ട്ടിലെ ബാത്ത് റൂമില്‍ ഒളി ക്യാമറ വച്ച് രംഗങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിക്ക് 3 വര്‍ഷം തടവ്.

0

ബത്തേരിയിലെ റിസോര്‍ട്ട് ഹോട്ടലില്‍ ബാത്ത് റൂമില്‍ ഒളി ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇരുളം പാപ്ലശ്ശേരി സ്വദേശി വെളുത്തേരി വീട്ടില്‍ ഷമീര്‍(29)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ രാമകൃഷ്ണന്‍ 3 വര്‍ഷം തടവിനും,10000 രൂപ പിഴയും വിധിച്ചത്. 2014 ജൂണിലാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ പെയിന്റിംങ്ങ് ജോലിക്ക് വരുന്നതിനിടെയാണ് ബാത്ത് റൂമില്‍ വെന്റിലേറ്ററിലൂടെ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!