വസന്തകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

0

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് എഡിഎം കെ അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍, എല്‍ആര്‍ തഹസില്‍ദാര്‍ എം ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് കുടുംബത്തിന് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!