സി ഐ ടി യു ജില്ലാ സമ്മേളനം നടന്നു

0

കല്‍പ്പറ്റ:ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സി ഐ ടി യു) ജില്ലാ സമ്മേളനം മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍(സഖാവ് സി.ഭാസ്‌കരന്‍ നഗര്‍) നടന്നു.ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.കെ.മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും 220 പ്രതിനിധികള്‍ പങ്കെടുത്തു.പി.വി.സഹദേവന്‍,വി.വി.ബേബി,പി.ആര്‍.ജയപ്രകാശ്,പി.എ.മുഹമ്മദ്,കെ.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.പി.വി.സഹദേവന്‍ പ്രസിഡന്റായും,വി.വി.ബേബി ജനറല്‍ സെക്രട്ടറിയായും,പി.കെ.രാമചന്ദ്രന്‍ ഖജാന്‍ജിയായും,ജോയിന്റ് സെക്രട്ടറിമാരായി പി.കെ.അബു,എം.സെയ്ത്,എന്‍.ജെ.ഷജിത്ത്,വൈസ് പ്രസിഡന്റ്മാരായി പി.ടി.ഉലഹന്നാന്‍,ഇ.കെ.ബാലകൃഷ്ണന്‍,കെ.പി.ഷിജു എന്നിവരേയും 26 അംഗജില്ലാ കമ്മിറ്റിയും തിരഞ്ഞെടുത്തു. 1.മിനിമം പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക
കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഇതരവിഭാഗങ്ങള്‍ക്ക് 1200 രൂപ പെന്‍ഷന്‍ നല്‍കുമ്പോള്‍ ചുമട് തൊഴിലാളി മേഖലയില്‍ ഇപ്പോഴും 1100 രൂപയാണ് മിനിമം പെന്‍ഷന്‍ നല്‍കുന്നത് ഇത് ചുമട് തൊഴിലാളികള്‍ക്ക് തൃപ്തികരമായ പെന്‍ഷന്‍ സമ്പ്രദായമല്ല.ആയതിനാല്‍ പെന്‍ഷന്‍ തുക 300 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ജീവിത സൂചികയുടെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
2.പെന്‍ഷന്‍പ്രായം 55 ആയി നിജപ്പെടുത്തണം
ഏറ്റവും കൂടുതല്‍ ശാരീരിക അദ്ധ്വാനമുള്ള തൊഴിലാളികളിലൊന്നാണ് ചുമടെടുക്കല്‍.എന്നാല്‍ ചുമട് തൊഴില്‍ നിയമം വന്ന കാലഘട്ടത്തില്‍ പെന്‍ഷന്‍ പ്രായം 60 വയസ്സാണ് നിജപ്പെടുത്തിയത്.ഭൂരിപക്ഷം തൊഴിലാളികള്‍ക്കും 60 വയസ്സ് പൂര്‍ത്തീകരിച്ച് പെന്‍ഷന്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.ആയതിനാല്‍ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്തി റിട്ടയര്‍മെന്റ് ബെനിഫിറ്റ് തുക വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിന് കേരള ചുമട് തൊഴിലാളി ക്ഷേമബോര്‍ഡിനോടും സര്‍ക്കാരിനോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
3.ആധുനിക കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനുള്ള വൈദഗ്ദ്യ പരിശീലനം നല്‍കുന്നതിന് സാധ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കേരള ചുമട് തൊഴിലാളി ക്ഷേമബോര്‍ഡിനോടും സര്‍ക്കാരിനോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
4.ചുമട് തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതമായ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് കേരള ചുമട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
5.സ്‌ക്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം ആകര്‍ഷകമാകാത്തക്ക വിധത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും ജീവിത സായാഹ്നത്തില്‍ തൊഴിലാളിക്കും കുടുംബത്തിനും ജീവിതപരിരക്ഷ ഉറപ്പുവരുത്തക്കവിധത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചുമട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനോടും ബന്ധപ്പെട്ട അധികാരികളോടും സമ്മേളനം ആവശ്യപ്പെടുന്നു.
6.തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റിട്ടയേര്‍ഡ് ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശോധനകളുടേയും നിബന്ധനകളുടേയും അടിസ്ഥാനത്തില്‍ മതിയായ റിട്ടയര്‍മെന്റ് ബനിഫിറ്റ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചുമട് തൊഴിലാളി ബോര്‍ഡിനോടും ബന്ധപ്പെട്ട അധികാരികളോടും സമ്മേളനം ആവശ്യപ്പെടുന്നു.
7.നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക
വയനാട് ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലെടുത്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മേഖലയാണ് നിര്‍മ്മാണ മേഖല.വയനാട് ജില്ലയിലെ ക്വാറികളെല്ലാം അടഞ്ഞ് കിടക്കുകയാണ്.പരിസ്ഥിതി പേര് പറഞ്ഞ്‌കൊണ്ടാണ് ഈ ക്വാറികളെല്ലാം നിരോധിച്ചത്.ത•ൂലം നിര്‍മ്മാണ സാമഗ്രികള്‍ക്കെല്ലാം തോന്നിയപോലെ വില വര്‍ദ്ധിപ്പിച്ച് ഗുണഭോക്താക്കളെ ചൂഷണം ചെയ്യുന്നു.ഈ മേഖലകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ നിത്യദാരിദ്രത്തിലാണ്.നിര്‍മ്മാണ സാമഗ്രികള്‍ ചുരം കയറി വരേണ്ടി വരുന്നത് കാരണം ജില്ലയിലെ വികസനത്തേയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.ഭവനപദ്ധതികള്‍ക്ക് അനുവദിച്ച തുക പോലും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവു കാരണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.കര്‍ണ്ണാടക,തമിഴ്‌നാട് സര്‍ക്കാരുകളുമായി കേരളത്തിലെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് അസംസ്‌കൃത വസ്തുക്കള്‍ ജില്ലയില്‍ എത്തിക്കന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു. വയനാട്ടിലെ ടൂറിസം മേഖല സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്
കല്‍പ്പറ്റ:ലോകത്തില്‍ തന്നെ അറിയപ്പെട്ടുവരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കയാണ് വയനാട്.കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം ജീവിത സാഹചര്യങ്ങള്‍ ദുരിതത്തിലേക്ക് കൂപ്പുകുത്തിയ വയനാടന്‍ ജനതയ്ക്ക് ഏറെ പ്രതീക്ഷക്ക് വഴി തെളിച്ച മാര്‍ഗമായിരിക്കുന്നു ടൂറിസം.നിരവധി ജനങ്ങളാണ് ഈ മേഖലയില്‍ ഇന്ന്് ഉപജീവനമാര്‍ഗം കണെത്തിയിരിക്കുന്നത്.ഹരിതഭംഗി നിറഞ്ഞിരിക്കുന്ന കാടുകളും മലകളും തന്നെയാണ് വയനാടിന്റെ ആകര്‍ഷകത്വം.എന്നാല്‍ കേന്ദ്ര വന നിയമത്തിന്റെ പേരില്‍ ടൂറിസത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.വനത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി തന്നെ ടൂറിസം സംരക്ഷിക്കുവാനും അതുവഴി വയനാടന്‍ ജനതയുടെ ജീവിതോപാധി സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് അധികാരികളോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!