ജവാന്‍ വസന്തകുമാര്‍ അനുശോചന യോഗവും സ്മൃതി മണ്ഡപ നിര്‍മ്മാണ കമ്മിറ്റി രൂപീകരണവും നടത്തി

0

ജവാന്‍ വസന്തകുമാര്‍ അനുശോചന യോഗവും സ്മൃതി മണ്ഡപ നിര്‍മ്മാണ കമ്മിറ്റി രൂപീകരണവും നടത്തി.
ലക്കിടി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജവാന്‍ വി.വി വസന്തകുമാറിന്റെ വേര്‍പാടില്‍ അനുശോചനം നടത്തി. നിസാര്‍ ദില്‍വെ, ഫാദര്‍ തോമസ്, റജീഷ് കുമാര്‍, അബ്ദുല്‍ ഖാദര്‍, കനകവല്ലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലക്കിടി സ്‌കൂള്‍ അംഗണത്തില്‍ ജവാന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഒരു സ്മൃതിമണ്ഡപവും വായനശാലയും നിര്‍മ്മിക്കുന്നതിനുള്ള കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ചെയര്‍മാനായി വി ഉഷാകുമാരിയെയും കണ്‍വീനറായി നിസാര്‍ ദില്‍വെയെയും ട്രഷററായി റജീഷ് കുമാറിനേയും തിരഞ്ഞെടുത്തു. നൂറോളം ആളുകള്‍ പങ്കെടുത്ത പരിപാടിയ്ക്ക് പ്രതീഷ് കുമാര്‍, ബിനു, സതീഷ്, ജയപ്രകാശ്,വിദ്യാധരന്‍, ഷിജിത്ത്, ബിനേഷ്, അജി, നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!