കുടിവെള്ളം ലഭിക്കാതായിട്ട് രണ്ടാഴ്ച നാട്ടുകാർ കുത്തിയിരുപ്പ് സമരം നടത്തി

0

മാനന്തവാടി: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.നഗരസഭയിലെ മൂന്നാം ഡിവിഷനിൽ പ്പെട്ട കല്യോട്ട് കുന്നിലാണ് 300 ഓളം കുടുംബങ്ങൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. രണ്ട് പൊതുകിണറുകളും 6 പൊതു ടാപ്പുകളുമാണ് പ്രദേശത്ത് ഉള്ളത്. വേനൽ കനത്ത തൊടെ കിണറുകൾ വറ്റി വരണ്ടു.പൊതു ടാപ്പുകളിൽ ദിവസത്തിൽ മൂന്ന് മണിക്കുർ മാത്രമാണ് വെള്ള വിതരണം ഉണ്ടായിരുന്നത്. എന്നാൽ ഇത് കൂടി നിലച്ച തൊടെയാണ് പ്രദേശവാസികൾ ഏറെ ദുരിതത്തിലായത്.ഇ തൊടെയാണ് സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയത്. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല. ഈ ഓഫീസിൽ മിക്ക ദിവസങ്ങളിലും ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന് മുമ്പും വ്യാപക പരാതികൾ ഉയർന്നിരുന്നു. തങ്ങൾക്കുള്ള പമ്പിംഗ് ലൈനിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് ഹൗസ് കണക്ഷൻ നൽകിയതാണ് വെള്ളം ലഭിക്കാതിരിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.നഗര സഭ ടാപ്പുകൾക്ക് കൃത്യമായ തുകയും വാട്ടർ അതോറിറ്റിയിൽ അടക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഓഫീസ് ഉപരോധ മടക്ക മുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. സമരത്തിന് നഗരസഭ കൗൺസിലർ സീമന്തിനി സൂരേഷ്, ബാബു പുളിക്കൻ, എം കെ ഹമീദ്, പി സി ഇബ്രാഹിം, ബിയ്യാത്തു, സജ്ന എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!